Tuesday, September 14, 2010

മുത്തശ്ശി

കര്‍മ്മഭാണ്ഡമെല്ലാ‍മൊഴിച്ചോര്‍മ്മതന്‍
ഭണ്ഡാരമെണ്ണിയെണ്ണി
ദിനരാത്രങ്ങളുടെ പോക്കുവരവുകളില്‍
കാലപ്പുഴയൊഴുകിപ്പതയ്ക്കുമേകാന്തത നുണഞ്ഞും
ഉമ്മറക്കോലായില്‍
സന്ധ്യചായുമ്പോള്‍ അന്തിത്തിരി തെറുത്തും
ഓട്ടുവിളക്കിന്നഗ്നിപ്രഭകളില്‍ നാമജപങ്ങള്‍ കൊരുത്തും
ഇരുളിന്റെ താളത്തില്‍ ആറുകാണ്ഡങ്ങള്‍ പാടിക്കേട്ടും
ഏകയായിന്നും മുത്തശ്ശി

മഹേഷ്. ജി

1 comment:

  1. സ്നേഹ ഭണ്ഡാരം
    കഥകൾതൻ ഭണ്ഡാരം
    നന്മതൻ ഭണ്ഡാരം
    ഉമ്മറക്കോലയിലൈശ്വര്യം
    മുത്തശ്ശി

    ReplyDelete