Monday, September 9, 2013

അയ്യപ്പൻതീയാട്ട് ( കേശാദിപാദസ്തുതി )


പീലിചേർന്നു വിളങ്ങും പൊന്മുടിതൊഴുന്നേൻ
ഫലത്തിൽ മിന്നും നല്ല തിലകം കൈ തൊഴുന്നേൻ
വില്ലിനെ വെല്ലും നല്ല ചില്ലികൾ തൊഴുന്നേൻ
അല്ലിത്താരിനോടൊത്ത നയനങ്ങൾ തൊഴുന്നേൻ
എള്ളിൻപൂവിനോടൊത്ത തിരുനാസ തൊഴുന്നേൻ
അല്ലിത്താരിനോടൊത്ത നയനങ്ങൾ തൊഴുന്നേൻ
ബന്ധൂക കുസുമസമ,മധരവും തൊഴുന്നേൻ
വെണ്മുത്തിൻ തരമൊത്ത തിരുദന്തം തൊഴുന്നേൻ
വെണ്ണിലാവിനെ വെല്ലും സ്മിതവും കൈ തൊഴുന്നേൻ
കറുത്തതാടിയും മീശക്കൊടിയിണ തൊഴുന്നേൻ
കഴുത്തിൽ പൊന്മണിമാല കുഴലാരം തൊഴുന്നേൻ
വില്ലും ശരവുംചേർന്ന തിരുക്കൈകൾ തൊഴുന്നേൻ
നല്ലൊരു വിരിമാറുമുദരവും തൊഴുന്നേൻ
നീലപ്പട്ടുടയാട പൊൻ കാഞ്ചി തൊഴുന്നേൻ
ചേലെഴും പുറവടി വിരലും കൈതൊഴുന്നേൻ
താളത്തിലിണങ്ങുന്ന ചിൽമ്പൊലി തൊഴുന്നേൻ
മേളത്തിൽ വിലസുന്ന തിരുനൃത്തം തൊഴുന്നേൻ
മുടിതൊട്ടിങ്ങടിയോളം ഉടൽ കണ്ടു തൊഴുന്നേൻ
ഹരിഹരസുതനെ ഞാനടിയോളം തൊഴുന്നേൻ


1 comment:

  1. ഇതു വേട്ടയ്ക്കൊരു മകനാണോ?

    കേശാദിപാദം നിൻ ദിവ്യമാം വിഗ്രഹം
    ദർശിച്ചു ദർശിച്ചു താണു തൊഴുന്നേൻ...


    കേശാദിപാദസ്തുതി വളരെയിഷ്ടമായി.


    ശുഭാശംസകൾ....

    ReplyDelete